ഫെബ്രുവരി 4, 5 തിയതികളിലായിരുന്നു
ദുബായ് പോയട്രീ ഹാർട്ടിന്റെ ആറാമത് എഡിഷൻ. മുൻപത്തെ വർഷങ്ങളിൽ അവിടെ മലയാളത്തെ
പ്രതിനിധീകരിച്ചത് കെ ജി എസ്, ചെമ്മനം, സർജു
എന്നീ കവികളായിരുന്നു. തമിഴിൽ നിന്ന് സൽമ കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു.
8
വർഷത്തോളം റേഡിയോ വാർത്ത വായിച്ച ഒരു രാജ്യത്തേക്ക് കവിതയുമായി തിരിച്ച് ചെല്ലുമ്പോൾ
പരിഭ്രമമുണ്ടായിരുന്നു. നെഞ്ചിടിപ്പ് അതിലേറെ ഉണ്ടായിരുന്നു. അതേ വഴികൾ. അതേ ഓർമ്മകൾ
. അങ്ങനെ അങ്ങനെ. ഹിറ്റിലെ ഷാബുവാണു വാർത്ത ആദ്യം കൊടുത്തത്.
അവിടെ അവസാനമായി വാർത്ത വായിച്ച സ്റ്റുഡിയോയിൽ പോകണമെന്ന്
വൈകാരികത ആഗ്രഹിച്ചതിന്റെ ഫലമായാണു ഗോൾഡിൽ
പോയത്. വാർത്ത വായിച്ച അതേ ഇടത്ത് തന്നെയിരുന്നു കവിത പറഞ്ഞത്. അതും മുൻപത്തെ സഹപ്രവർത്തകർക്കൊപ്പം.
അത് അന്ന് ലൈവായിരുന്നു . തിരക്കിനിടയിൽ പലതും ശരിക്കും കണ്ടില്ല.
ഇന്നിപ്പോൾ തിരക്കൊഴിഞ്ഞ
നേരത്ത് അത് ഒന്ന് കൂടി കാണുകയാണു. സ്നേഹം നിറഞ്ഞ കമന്റുകൾ വായിക്കുകയാണു. നിങ്ങളുമായി
പങ്ക് വയ്ക്കുകയാണു. മറ്റൊരു റേഡിയോക്കാലത്തിനായി തയ്യാറെടുക്കുകയാണു
No comments:
Post a Comment