കുഴൂർ വിത്സന്റെ മഴക്കവിതകളുടെ
സമാഹാരമായ
ഹാ, വെള്ളം ചേർക്കാത്ത മഴ പ്രകാശിതമായി. തൊടുപുഴയിൽ നടന്ന മഴക്കവിതകളുടെ
ചൊല്ലരങ്ങിൽ ബെന്യാമിന്റെ സ്നേഹസാന്നിധ്യത്തിലായിരുന്നു പ്രകാശനം. കവി എം സി സുരേഷിൽ
നിന്ന് മാധ്യമപ്രവർത്തകൻ ടി ആർ ഉണ്ണി ആദ്യപ്രതി ഏറ്റുവാങ്ങി.
വിത്സന്റെ എട്ടാമത്തെ
പുസ്തകമാണു ഹാ, വെള്ളം ചേർക്കാത്ത മഴ. കഴിഞ്ഞ 25 വർഷത്തിനിടയിൽ പലപ്പോഴായി എഴുതിയ
17 കവിതകളും മഴ സംബന്ധിയായ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. വേഡ് ബുക്സാണു പ്രസാധകർ. 112 പേജുകൾ ഉള്ള പുസ്തകത്തിന്റെ
വില 220 രൂപ.
No comments:
Post a Comment