Friday, August 4, 2017

ദുബായ് കാവ്യോത്സവത്തിൽ

ഈന്തപ്പനകൾ ചോദിച്ചു 
തുറിച്ച് നോക്കുന്നതെന്തിനു. 
വിവർത്തന ശേഷമുള്ള 
തെങ്ങുകളാണു ഞങ്ങൾ.  

2003 ൽ എമിറാത്തിൽ എത്തിയതിനു ശേഷം ആദ്യമെഴുതിയ വരികളിൽ ഒന്ന്. യു എ ഇ ജീവിതം അടിമുടിയെന്നെ മാറ്റി .മാനസികമായി. ശാരീരികമായി. സാമ്പത്തികമായി. ആ ഒമ്പത് വർഷക്കാലം മറക്കാവതല്ല. ആ എഴുത്ത്  പിന്നീടത്തേക്ക് മാറ്റി വയ്ക്കുന്നു. അവിടെ കിട്ടിയ നല്ല കൂട്ടുകളിൽ ഒന്ന് ഡോ.ഷിഹാബ് അൽ ഗാനിമിന്റേതാണു. വാർത്ത വായിച്ച, അമ്മിണിയുമൊത്ത് ജീവിച്ച , ജയിലിൽ കഴിഞ്ഞ യു എ ഇ യിലേക്ക് കവിത വായിക്കാൻ ഒരു വലിയ വേദിയിലേക്ക് വിളിച്ചത് അദ്ദേഹമാണു. 2017 ദുബായ് പോയട്രി ഫെസ്റ്റിവൽ (Dubai Poetic Heart 2017). ആദ്യമായി ഒരു അന്താരാഷ്ട്ര കവിസമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കുകയായിരുന്നു ഞാൻ ( യു കെ യിൽ നേരിട്ടല്ലാതെ ഒന്നുണ്ടായിരുന്നു)

വേദിയിൽ നിൽക്കുമ്പോൾ 40 വർഷത്തോളം അവിടെ ജീവിച്ച അസ്മോ പുത്തൻ ചിറയെ ഓർത്തു. ആ കാവ്യസന്ധ്യ അദ്ദേഹത്തിന്റെ ആത്മാവിനു സമർപ്പിച്ചു. വീട്ടിലേക്കുള്ള വഴിയെഴുതിയ വിനയചന്ദ്രൻ മാഷേ ഓർത്തു.. ആ കവിത ചൊല്ലി. എന്റെ അഞ്ച് കവിതകൾ ചൊല്ലാനാണു സംഘാടകർ പറഞ്ഞിരുന്നത്. ഞാൻ വയലറ്റിനുള്ള കത്തുകളിൽ നിന്ന് ഒന്ന് മാത്രം ചൊല്ലി. ആ വേദിയിലെ നിമിഷങ്ങൾ നിങ്ങളുമായി പങ്ക് വയ്ക്കുന്നു 
(പൂർണ്ണരൂപത്തിൽ)



എല്ലാവർക്കും നിറയെ കവിതയുണ്ടാവട്ടെ. ആമേൻ 


No comments:

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved