Tuesday, October 20, 2009

ഉപമയിലെ ആട്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആടാണ് ഞാന്

അല്ലാതെ കവിതയിലെപ്പോലെ
വെറും ഉപമയല്ല

ഉപമയുടെ കൂട്ടിനകത്താണെങ്കിലും
ഇത് ഒരു വലിയ കാടാണെന്നെനിക്കറിയാം

കരച്ചിലടക്കാന്
പാട് പെടുന്നുണ്ട്
യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
ആടിങ്ങനെ
കരയാമോയെന്ന്
ഞാന്
എന്നോട് തന്നെ
ചോദിക്കുന്നുണ്ട്

വിശക്കുന്നുണ്ട്
ഇലകളേ, മരങ്ങളേ
യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കാണാതായ ആടാണ്
ഞാനെന്ന്
അവരോട് പറയണെമെന്നുണ്ട്

പറഞ്ഞാല്
അവരെനിക്ക്
നിറയെ തീറ്റി തരുമായിരിക്കും
കാറ്റ് പാടിയുറക്കുമായിരിക്കും

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആട്
ഇങ്ങനെയൊക്കെ
ചിന്തിക്കാമോയെന്ന
സംശയത്തിലാണ് ഞാന്

കയ്യും കാലും
നെറ്റിയുമൊക്കെ
നന്നായി മുറുഞ്ഞിട്ടുണ്ട്
വേദനിക്കുന്നുണ്ട്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ
ആടിന്റെ ഗതിയാരും
കാണുന്നില്ലേയെന്ന്
പ്രാത്ഥിക്കണമെന്നുണ്ട്

ആകാശത്തില് നിന്നും
ഒരത്ഭുതം വന്ന്
മുറിവുകള് മായ്ച്ച് കളയണമെന്ന്
ആഗ്രഹമുണ്ട്

അപ്പോഴെല്ലാം

അപ്പോഴെല്ലാം
യേശുദേവനല്ലേ
നല്ല ഇടയനല്ലേ
കൂട്ടം തെറ്റിയതല്ലേ
വലിയ ഉപമയിലെ
ആടല്ലേ
എന്നൊക്കെ ആശ്വസിക്കുന്നുണ്ട്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ആട്
എപ്പോള്
എങ്ങനെ
എന്തൊക്കെയെന്ന്
ഒന്നറിഞ്ഞിരുന്നുവെങ്കില്

യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
കൂട്ടം തെറ്റിപ്പോയ
ആടായിത്തന്നെ
കാത്ത് കിടക്കാമായിരുന്നു

എനിക്കൊന്നുമുണ്ടായിട്ടല്ല

കൂട്ടത്തിലൊന്നിനെ
കാണാതായപ്പോള്
ബാക്കിയെല്ലാ
ആടുകളേയും വിട്ട്
അന്വേഷിച്ച് പോയ
നല്ല ഇടയന്റെ
ഉപമയിലെ
ആടല്ലേ


അല്ലാതെ
കവിതയിലെപ്പോലെ
അല്ലല്ലോ

20 comments:

Kuzhur Wilson said...

പുതിയ മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നത്

ആദ്യവായനയില്‍ ഇഷ്ടപ്പെടാതിരുന്നവള്‍ക്ക്,
ഇഷ്ടപ്പെട്ടവര്‍ക്ക്,
ഫെയ്ഫുവിന്
ആദ്യം വിളിച്ച ശൈലന്
നല്ലത് പറഞ്ഞ സുധിക്ക്

കൂട്ടം തെറ്റി പോയ എല്ലാ ആടുകള്‍ക്കും

പ്രയാണ്‍ said...

യേശുദേവനല്ലേ
നല്ല ഇടയനല്ലേ
കൂട്ടം തെറ്റിയതല്ലേ
തിരിച്ചുപോകണം ....
യേശുദേവനും തിരയുന്നുണ്ടാവില്ലെ.............

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'യേശുദേവന്റെ
നല്ല ഇടയന്റെ ഉപമയിലെ
ആടിങ്ങനെ
കരയാമോയെന്ന്
ഞാന്
എന്നോട് തന്നെ
ചോദിക്കുന്നുണ്ട്'

പകല്‍കിനാവന്‍ | daYdreaMer said...

കൂട്ടത്തിലാണെങ്കിലും തെറ്റിപ്പോയ ആടാ ഞാനും.. യേശുദേവന്‍ കൈവിടില്ലെടാ...

അല്ലാതെ
കവിതയിലെപ്പോലെ
അല്ലല്ലോ .. :)

Pongummoodan said...

ഇഷ്ടപ്പെട്ടവന്‍.
കൂട്ടം തെറ്റാന്‍ ശ്രമിക്കുന്നവന്‍.

പോങ്ങു.

അനിലൻ said...

യേശുദേവന്റെ
നല്ല ഉപമയിലെ
കൂട്ടം തെറ്റിപ്പോയ ഇടയന്റെ
ആട്

ആടലോടാടലാണല്ലോ
ആടിമാസക്കാറു കണ്ടോ?
ആടലോടകമെങ്ങാനും തിന്നോ?

Kuzhur Wilson said...

ആടലോടാടല്‍-

ഹൊ നാക്കുളുക്കി.
വാര്‍ത്ത വായിക്കാനുള്ളതാ

ഹും നിങ്ങളും ഷെമീറിന്റെ ആളാ അല്ലേ
എന്തിനാ എന്നെ ഇങ്ങനെയൊക്കെ പറയുന്നെ

അനിലൻ said...

ഞാന്‍ ഷമീറിന്റെ ആളല്ല,
ഷമീര്‍ എന്റെ ആളാ

(ഞാനാരാ മോന്‍!)

kichu / കിച്ചു said...

ഹൊ എന്തൊരു കഷ്ടം

കുഞ്ഞാടുകളെല്ലാം കൂട്ടം തെറ്റിപ്പോകുവാണല്ലോ :(
കരയേണ്ട മക്കളേ.. മംസാര്‍ പാര്‍ക്കില്‍ കൂടാം.. യേശുദേവനെ അങ്ങോട്ട് വിളിക്കാം :) :)

വിത്സഗുരോ... ഗൊള്ളാം.

ആടിങ്ങനെ
കരയാമോയെന്ന്
ഞാന്
എന്നോട് തന്നെ
ചോദിക്കുന്നുണ്ട്

ആടിങ്ങനെ കരയണ്ട :)

yousufpa said...

എന്തെങ്കിലും പാപം ചെയ്തുവോ..? എന്തെ ഇങ്ങനെ തോന്നാന്‍?.
‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.‘

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

മാധ്യമത്തില്‍ ഇന്നു വായിച്ചു.അയ്യപ്പന്റെ കവിത ഓര്‍ക്കുന്നത് സ്വാഭാവികം.ഉപമയിലെ ആടായതു കൊണ്ടാവാം...കൂട്ടം തെറ്റിപ്പോയിട്ടുണ്ട്...

കാപ്പിലാന്‍ said...

കൂട്ടം തെറ്റിയ ആട് കരയാറില്ല വില്‍സാ.

ഉപമയിലെ ആടല്ലല്ലോ ഈ ആട്
അതുകൊണ്ട് കരയില്ല
ഉപമയിലെ ആട് കരഞ്ഞു
അതുകൊണ്ട് ഇടയന്റെ അടുക്കല്‍ എത്തി .

Kuzhur Wilson said...

വാഹിദേച്ചീ,
കരയുകയെന്റെ ജ്ന്മാവകാശമാണ് എന്ന് എഴുതിയത് എന്റെ ചേട്ടന്‍ കുരീപ്പുഴയാണ്. അത് എന്റെയും അവകാശമാണ്. ലത് തെറ്റാ ?


പാപമോ ? ഹയ്യോ ? അതിന്റെ മലയാളം എന്താ മാഷേ. പാപത്തിന് എന്നെയോ എനിക്ക് പാപത്തിനെയോ അറിയില്ല. പിന്നെ കല്ല് പോരട്ടെ പോരട്ടെ. ഏറ് കൊള്ളുമ്പോള്‍ അത് പാപം ചെയ്യാത്തവരുടെയോ എന്ന് നോക്കുക . ഹയ്യോ ഹയ്യയ്യോ.

മാഷേ. അയ്യപ്പണ്ണന് ഉണ്ടോ. എന്റെ കവിതയില്‍ എല്ലാവരും വേണം എന്നാണെനിക്ക്

വിഷ്ണു പ്രസാദ് said...

അയ്യപ്പന്‍ കവിത ഇതില്‍ എന്നല്ല ഞാന്‍ പറഞ്ഞത്.
ബുദ്ധാ ഞാനാട്ടിന്‍ കുട്ടി
കല്ലേറു കൊണ്ടെന്റെ കണ്ണു പൊട്ടി
എന്ന കവിതയിലേക്ക് ഒരു ലിങ്കുണ്ടെന്ന് മാത്രം...

ലേഖാവിജയ് said...

ഒരുതവണയൊക്കെ കൂട്ടം തെറ്റാം കുഞ്ഞാടേ

ശീലമാക്കാതിരുന്നാല്‍ മതി :)

son of dust said...

എന്നാലും കൂട്ടം തെറ്റിയെന്റെ ആടേ നീ ഭാഗ്യവനല്ലേ.. എല്ലാരേം വിട്ട് അവൻ നിന്നെ അന്വേഷിച്ച് നടപ്പുണ്ടല്ലോ....
അവൻ നിന്നെ കണ്ടെത്ത്റ്റാതിരിക്കട്ടെ എന്റെ അരക്ഷിതനായ അടേ ...ഇല്ലെങ്കിൽ നീയ്യും കവിതയിലെ ആടായി പോയാലെ.. നഷ്ടെപ്പെട്ടു പോഒവില്ലേ ആടേ നിന്നെ ഞങ്ങൾക്ക്

jayanEvoor said...

നല്ല കവിത!

(കൂട്ടം തെറ്റിപ്പോയ കുഞ്ഞാടുകള്‍ ആകാനാണെന്നു തോന്നുന്നു കൂടുതലാളുകള്‍ക്കും ഇഷ്ടം.... പാവം ഞാന്‍ കൂട്ടത്തില്‍ കൂടാന്‍ ഇഷ്ടപ്പെടുന്ന കുഞ്ഞാടും! എന്നെയും ഇഷ്ടപ്പെടും എന്റെ ദേവന്‍!)

എന്‍.ബി.സുരേഷ് said...

vittupoyathu kandupidichu. veendum veendum varam. my blog kilithooval.blogspot.com

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved