
ദൈവത്തിനോട് ചോദിക്കാതെ
ഒരു ദിവസം ലോകത്തിലെ
എല്ലാ മരങ്ങള്‍ക്കും നിന്റെ പേരിട്ടു
ആദിവാസിക്കുട്ടികള്‍ പുത്തനുടുപ്പണിഞ്ഞ പോലെ
മരങ്ങളെല്ലാം ഒന്ന് തെളിഞ്ഞു
കാറ്റിനോടും കിളികളോടും വെട്ടാന്‍ വരുന്നവരോടും
പേരിന്റെ മിനുസമാര്‍ന്ന തുമ്പ് കാട്ടി വീമ്പു കാണിക്കുന്ന
മരങ്ങള്‍
അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍
എത്ര ബോറാകുമായിരുന്നു
ഓരോ മരത്തിനെയും ഞാന്‍
നിന്റെ പേര് ചൊല്ലി വിളിച്ചു
പള്ളിയില്‍ പോകുമ്പോള്‍
വഴിയുടെ വലത് വശത്തായി പൂത്തുനില്ക്കുന്നു നീ
കുടിക്കാനോടുമ്പോള് ഇടത് വശത്തായി വാടിക്കരിഞ്ഞു
നില്ക്കുന്ന നീ
മരിക്കാനോടുമ്പോള്
ആകാശത്തിന്റെ ചെരുവില്‍
ഒറ്റമരക്കൊമ്പില് ഒരിക്കലും
പൊഴിയാത്ത ഒറ്റപ്പൂവായി നീ
എല്ലാത്തിനും നിന്റെ പേരിട്ടു
14 comments:
പൂക്കാലം വന്നപ്പോള്‍ വേരുകള്‍ വേദനിപ്പിച്ച മണ്തരികളെ മറന്ന് പോയ എല്ലാ മരങ്ങള്‍ക്കും
മാതൃഭൂമി സംഘടിപ്പിക്കട്ടെ ആദ്യം:)
എല്ലാത്തിനും നിന്റെ പേരിട്ടു!
മരിക്കാന്‍ പോകുമ്പോഴും
ഒരു മരം ഒരു പൂവ്
ഒരു മുഖം ഒരു ഓര്‍മ്മ
പറഞ്ഞാല്‍ തീരത്തത്ര
അര്ത്ഥങ്ങളോടേ
അര്ത്ഥമില്ലായ്മയോടെ.
നല്ലകാലം തെളിമ്പോള് അവിടെ വരെ
എത്തിച്ചവരെ മറക്കുക.
കടന്നു വന്ന വഴികള്‍,പടികള്‍
മറവിയിലേക്ക് വലിച്ചെറിയുക.
മാപ്പില്ലാത്ത തെറ്റിനു എന്തു പേര് വിളിക്കും ?
ഞാന്‍ കാക്കയായി
സാക്ഷിയായി
“പള്ളിയില്‍ പോകുമ്പോള്‍
വഴിയുടെ വലത് വശത്തായി പൂത്തുനില്ക്കുന്നു നീ
കുടിക്കാനോടുമ്പോള് ഇടത് വശത്തായി വാടിക്കരിഞ്ഞു
നില്ക്കുന്ന നീ“
എല്ലാത്തിനും നിന്റെ പേരിട്ടു.
ഇതൊരു വന്‍ ചതിയായിരുന്നല്ലേ :)
ഇനിയിപ്പോ ഞാനേത് മരത്തില്‍ കൂട് വെക്കും??
അടിക്കുറിപ്പില്ലാതെ ആശയം തെളിമയുള്ളതാക്കിയിരുന്നെങ്കില്........!
നിന്റെ പേര് തന്നെ മതി എല്ലാത്തിനും.. നിന്റെ മാത്രം..!
a big UMMa :)
മനുഷ്യരെ തൂക്കുന്ന മരതിനും ആ പേരു തന്നെയാണോ ഇട്ടത് ?
പറയാന്‍ മറന്നു പോയ,വേരുകള്‍ നഷ്ടപ്പെട്ട,പേരുകള്‍ മറക്കപ്പെട്ട മരങ്ങളെ എന്ത് പുതിയ പേര് ചൊല്ലി വിളിക്കും...???!!!!
Ini ente perum ittolu...!
Manoharam, ashamsakal...!!
കുളിര്‍മ്മയുള്ള വായനാസുഖം..
ഞാനും പേരിട്ടുപോമേ..
Post a Comment