Sunday, June 17, 2007
നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നവര്‍ക്ക് കാലങ്ങളോളം കാത്ത് സൂക്ഷിക്കാന്‍
ടൈറ്റാന്‍ വാച്ച് കമ്പനിയുടെ പരസ്യവും ഞാനും തമ്മില്‍ എന്തു എന്നായിരിക്കും.
ഈ പരസ്യത്തിന്റെ ഉടയോന് ദുബായ് ഐക്കണിലെ ക്രിയേറ്റീവ് ഡയറക്ടറും എന്റെ കൂട്ടുകാരനുമായ ഷാജി കിഴക്കാത്രയാണു.
ഗള്‍ഫ് മലയാളികളെ ലാക്കാക്കി ടൈറ്റാന്‍ പരസ്യം ചെയ്തപ്പോള്‍ അതിന്റെ മലയാളം കോപ്പി എന്നോട് ചെയ്യാമോ എന്നു ചോദിച്ചു. നമ്മള് എപ്പ ചെയ്ത് എന്ന് ചോദിച്ചാല്‍ മതിയല്ലോ. ലതാണു ഇത്.
പണ്ടു കൊച്ചിയിലായിരുന്നപ്പോള്‍ ഇതു പോലെ “മിസ്റ്റര്‍ കുക്ക് പ്രഷറ് കുക്കര്‍- അടുക്കളയിലെ രാജാവു “എന്നെഴുതിയതു ഞാനാണെന്ന് ആര്‍ക്കാ അറിയാത്തെ.(കൊച്ചിയിലെ സാജു ചെറിയാനു വേണ്ടി, നേരത്തെ ഇവിടെ ചാക്സണ് പ്രഷര്‍ കുക്കര്‍ എന്നെഴുതിയതു ഓര്മ്മക്കുറവുകൊണ്ടാണു. ക്ഷമി)
ആകെ അറിയാവുന്ന അല്‍പ്പം മലയാളം കൊണ്ടു 2,3 വരി എഴുതിയതിനു ഷാജിഭായ് തന്നതു
ഇവിടത്തെ ഒരു ഗാന്ധി നോട്ടാണു. അതു എപ്പ തീര്‍ന്നു എന്നു ചോദീരു
പിന്നെ സംഗതി പ്രിന്റു ചെയ്തു വന്നപ്പോള്‍ സന്തോഷം ഇരട്ടിച്ചു. പിന്നെയും വന്നപ്പോള്‍ പിന്നെയും ഇരട്ടിച്ച്. എന്ന് വിചാരിച്ച് ഗാന്ധി ഇരട്ടിച്ചില്ല കേട്ടാ.
പിന്നെ ഇതെല്ലാം ഇവിടെ പകര്‍ത്തിയതു.
ഒന്ന് ഞാന്‍ ഒരു സര്വകലാവല്ലഭന് ആണെന്ന് തെളിയിക്കാന്‍. ഞാന്‍ ഒരു സംഭവം അല്ല. ഒറ്റപ്പെട്ട സംഭവം ആണെന്ന് പറയിപ്പിക്കാന്‍.
പിന്നെ വിളിച്ച് പണിതന്ന ഷാജിഭായിക്ക് ഒരു പണി കൊടുക്കാന്‍.
പിന്നെ ഇതു പോലത്തെ പണികള്‍ അറിയാവുന്ന ഒരുത്തന് ഇവിടെ ഉണ്ടു എന്നറിയിക്കാന്‍.
“എവിടെ ലോണ്‍‘ എന്ന ശ്രീഹരിക്കവിതയും പാടിയാണു ഇപ്പോള്‍ നടപ്പ്. അതാ.
Subscribe to:
Post Comments (Atom)
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved
25 comments:
പിന്നെ ഇതെല്ലാം ഇവിടെ പകര്‍ത്തിയതു. ഒന്ന് ഞാന്‍ ഒരു സര്വകലാവല്ലഭന് ആണെന്ന് തെളിയിക്കാന്‍. ഞാന്‍ ഒരു സംഭവം അല്ല. ഒറ്റപ്പെട്ട സംഭവം ആണെന്ന് പറയിപ്പിക്കാന്‍.
പിന്നെ വിളിച്ച് പണിതന്ന ഷാജിഭായിക്ക് ഒരു പണി കൊടുക്കാന്‍.
പിന്നെ ഇതു പോലത്തെ പണികള്‍ അറിയാവുന്ന ഒരുത്തന് ഇവിടെ ഉണ്ടു എന്നറിയിക്കാന്‍.
“എവിടെ ലോണ്‍‘ എന്ന ശ്രീഹരിക്കവിതയും പാടിയാണു ഇപ്പോള്‍ നടപ്പ്. അതാ.
“ചില ബന്ധങ്ങള്‍ അര്‍ഹിക്കുന്നത് ഏറ്റവും മികച്ചത് മാത്രം”
:)
"നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നവര്‍ക്ക് കാലങ്ങളോളം കാത്ത് സൂക്ഷിക്കാന്‍" -അതങ്ങു പിടിച്ചു..
പണ്ടു കൊച്ചീലെ ചാക്സണ് രാജാവിന്റെ പിന്നില്‍ കളിച്ചതും ഈ കിഴൂരുകാരനാണല്ലേ...
ദ കിംഗ് മേക്കര്‍!
‘പിന്നെ ആകെ അറിയാവുന്ന മലയാളതില്‍ രണ്ടുവരി...’- ഹോ, എന്തോരു വിനയം! മതിയല്ലോ...
നഞ്ചെന്തിനാ നാനാഴി...?
കൊള്ളാം.! അവിടെയും ഗാന്ധി നോട്ടുകളുണ്ടല്ലേ? :)
ചാക്സണ് കുക്കറുകള്‍ ഇപ്പോഴുമുണ്ടോ?
വില്‍സാ, നീ എടങ്ങറാകാതെ, നല്ലതിനെ കണ്ടെത്തുവാന്‍ കാലം എന്നും വൈകിയിട്ടുണ്ട്. നീ തിളങ്ങും. നീ വിളങ്ങും. അന്ന് നീ എന്നെ ഓര്‍ക്കും.
ആത്മവിശ്വാസം ആണു വലുത്........ഓര്‍മ്മയിലിരിക്കട്ടേ
പറഞ്ഞപ്പോള്‍ ഗള്‍ഫുകാരന്റെ ജീവിതത്തിനെകുറിച്ച് രണ്ടു കവിത എഴുതിയത് പറയാന്‍ മറന്നു....ഇംഗ്ലീഷിലാണു.
എ പേഴ്സണ്‍ വിത്തൌട്ട് എ ലോണ്‍,
ഈസ് എലോണ്‍ ഇന്‍ ദിസ് കണ്ട്രി.......
ഇതെന്റെ കണ്ടുപിടുത്തമാ.....
നല്ല വാചകം..ഇന്ന് ഏറ്റവും ക്രിയേറ്റീവ് ആയ എഴുത്ത് നടക്കുന്നത് പരസ്യരംഗത്താണെന്നു പണ്ട് സഖറിയ പറഞ്ഞിരുന്നു...
പണ്ട് ജോണ്‍ എബ്രഹാം മണര്‍കാട് വൈന്‍സിനു വേണ്ടി ഒരു പരസ്യം ചെയ്ത കഥയും ഓര്‍മ്മ വരുന്നു...:)
qw_er_ty
അതിഷ്ടമായി. ഇംഗ്ഗീഷില്‍ എഴുതാമെങ്കില് ഒരു വര്‍ക്ക് തരാം.‘ഷെയ്ക്ക് നോട്ടൂകളും’.. കുറുമാന് മാഷെ .. നിങ്ങളും നോക്കുന്നോ?
നല്ല വാചകം , :)
വിത്സാ, പുലിയാണ്!
കലക്കി!
സകലകലാവല്ലഭന്...
വിത്സാ, എല്ലായിടത്തും കയറി കൈവക്കും ല്ലേ? കവിത, കഥ, ലേഖനം എന്നു വേണ്ട... കൊള്ളാം.
ഞാന്‍ പോയി ഒര് ടൈറ്റാന്‍ വാങ്ങിക്കട്ടെ.
അയ്യോ ഒര് ടൈറ്റാന്‍ എന്റെ കയ്യില്‍ 15 വര്‍ഷമായുണ്ട്.
അന്ന് ഞാന്‍ എണ്ണി എണ്ണി കാത്തിരിക്കുമായിരുന്നു.
ഇന്ന് ഞാന്‍ എണ്ണിപെറുക്കി കാത്തിരിക്കുന്നു എന്ന വ്യത്യാസം.
അല്ലെങ്കില്‍......
വില്‍സാ കാലാതിവര്‍ത്തിയായ പരസ്യം ഈ നിമിഷ സൂചികയുടെ.
qw_er_ty
'nimishangalenni kaaththirikkunnavarkk.... kaalangalolam kaathu sookshikkaan'
super daa machhaa...
wilsaa namukku orkutil 'loan edukkaan nadakkunnavar' ennoru community undaakkyaalo?
വിത്സന്..
:):)
“എ പേഴ്സണ്‍ വിത്തൌട്ട് എ ലോണ്‍,
ഈസ് എലോണ്‍ ഇന്‍ ദിസ് ക്ണ്ട്രി.......
ഇതെന്റെ കണ്ടുപിടുത്തമാ...“
കുറുമാന്റെ കണ്ടുപിടിത്തവും
കൊള്ളാം..
വിത്സോ...
അപ്പൊ നാലുവഴിയും കാശുവാരുകയാണല്ലെ..?
ഗാന്ധിത്തലതീര്ത്ത്
സ്മാളടിക്കാന്‍
ഞാനും വരട്ടെയോ
നിന്റെ കൂടെ?
“ലോണിന്റെ അടവു തീരും വരെ എണ്ണികൊണ്ടേ ഇരിക്കാന്‍...”
വിശാലേട്ടാ ആ ഒര്ക്കൂത്ത് കമ്മ്യൂണിറ്റിയുടെ കാര്യം ഒന്നു സീരിയസ് ആയി ചിന്തിക്കൂ.... ഓഹ് അതിന്റെ പേരില്‍ ഒരു ഗെറ്റുഗതര്‍ സംഘടിപിച്ചിട്ടു വേണം ലോണ്‍ എടുത്ത് ബില്ലടക്കാന്‍.....
'nimishangalenni kaaththirikkunnavarkk.... kaalangalolam kaathu sookshikkaan'
addipoli....pupuliii
pinne ee paranja pupuli ...namallu pocket moneyku vendi joli thendi cochi nadanappa eee Mr cook add cheytha saju cheriyaninte IBC add companyil wilsonji refrenceil marketing executive jolli kitti eppam nammallu icici bank loan cheyunnu ...ivde loan ennu paranju nadapaddappa...
പണ്ട് തുഞ്ചന്‍ പറമ്പിലൊരിക്കല് കവിതാക്യാമ്പില്‍ പങ്കെടുക്കുവാന്‍ വന്നപ്പോള്‍ വിത്സണ് അവിടെ കവിതവായിക്കുന്നതു കണ്ട ഒരോര്‍മ്മ. ഈ പോസ്റ്റിന് ”അല്പത്തരം” എന്ന ലേബല്‍ നല്കി മുന്‍ കൂര് ജാമ്യം എടുത്താലും വിത്സാ...സംഗതി അതുതന്നെ ആയിപ്പോയി.ഇത്തരൊമൊരു പൊയ് ക്കാലിന്റെ ആവശ്യം സത്യത്തില്‍ താങ്കള്‍ക്കില്ല.ഉണ്ടോ ?
"പണ്ട് തുഞ്ചന്‍ പറമ്പിലൊരിക്കല് കവിതാക്യാമ്പില്‍ പങ്കെടുക്കുവാന്‍ വന്നപ്പോള്‍ വിത്സണ് അവിടെ കവിതവായിക്കുന്നതു കണ്ട ഒരോര്‍മ്മ. ഈ പോസ്റ്റിന് ”അല്പത്തരം” എന്ന ലേബല്‍ നല്കി മുന്‍ കൂര് ജാമ്യം എടുത്താലും വിത്സാ...സംഗതി അതുതന്നെ ആയിപ്പോയി.ഇത്തരൊമൊരു പൊയ് ക്കാലിന്റെ ആവശ്യം സത്യത്തില്‍ താങ്കള്‍ക്കില്ല.ഉണ്ടോ ? "
പ്രിയ മീരാജി,
അല്‍പ്പത്തരം എന്ന ലേബല്‍ ഒട്ടിച്ചതു ആ പരസ്യം അങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വന്നതു കൊണ്ടാണു. പരസ്യമായി എല്ലാവരും വായിക്കുന്നത് എന്റെ അക്ഷരങ്ങള്‍ ആണെന്ന ആ അല്‍പ്പത്തരം എന്നാല്‍ അതില്‍ പൊയ്ക്കാല്‍ എന്ന ഒരു പ്രയോഗം കണ്ടു. അതു മനസ്സിലായില്ല.
നല്ലതും ചീത്തയുമായ പ്രതികരണം അറിയിച്ച എല്ലാവര്ക്കും നന്ദി
മീരയുടെ അഭിപ്രായത്തോട് ഞാന്‍ വിയോജിക്കുന്നു. ഈ പോസ്റ്റ് ഇട്ടതില്‍ യാതൊരു അല്പത്തവും എനിക്ക് കാണാനാകുന്നില്ല.
വിത്സന്റെ ഒരു കവിത വായിക്കുന്നതുപോലെ തന്നെ മനോഹരമാണ് ആ വരികളും ആ പരസ്യവും. അത് ഷെയര്‍ ചെയ്തതിനെന്തിന് അല്പത്തമെന്നൊക്കെ വിളിക്കുന്നു? നിങ്ങളുടെ ഈ വികാരം അസൂയയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കത് വിഷമമുണ്ടാക്കുകയില്ലേ?
Me too can't agree with meera g.
The entire text is of wonderful humour.
Very much in tune with the legend Vaikkam Mohd Basheer.
I expect many more from Wilson like this
നല്ല വാചകം...
"നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നവര്‍ക്ക് കാലങ്ങളോളം കാത്ത് സൂക്ഷിക്കാന്‍"
:)
ഓ ആ മീരാമാഡം കൈപ്പള്ളിമാഷിനെ ചൊറിയാനായി അവതാരമെടുത്തതാണ്. കൈപ്പള്ളിയെമാത്രം ചൊറിഞ്ഞാല്‍ cyber stalking case-നു വകുപ്പുണ്ട് എന്ന് കൈപ്പള്ളി ഒരു വാണിംഗ് കൊടുത്ത ആധിയില്‍ ഒന്നും പുറം മാറിചുരണ്ടി നോക്കിയതാ..വിട്ടേരെന്നേ... അന്നത്തേതു കഴിഞ്ഞതില്‍ പിന്നെ ആളിനെ ഈ വട്ടത്തിലെങ്ങും കണ്ടിട്ടില്ല.
keep it up...
Post a Comment