സ്വന്തം പേര് പോലും ഒളിപ്പിച്ച് വെച്ച് ജീവിച്ച ഒരു തമിഴ് എഴുത്തുകാരിയുടെ ജീവിതകഥ കുറെ നാളുകള്‍ക്ക് മുന്‍പ് ഒരു മാധ്യമം പ്രസിദ്ധീകരിച്ചു.
റുഖിയ സല്‍മ എന്ന എഴുത്തുകാരിയുടെ തുറന്ന് പറച്ചില് സങ്കീര്‍ണ്ണമായ സ്ത്രീ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. അവരുടെ ആദ്യ നോവലായ ‘രണ്ടാം യാമങ്ങളില്‍ കതൈ’( story of mid midnight) കുറച്ച് മുന്‍പു പുറത്തിറങ്ങുകയും ചെയ്തു.
മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളെപ്പറ്റിയും അതില്‍ സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയുമാണ് 520 പുറങ്ങളുള്ള നോവല്‍ പ്രതിപാദിക്കുന്നത്.
എഴുതുന്നതിന് സ്വന്തം കുടുംബത്തില്‍ നിന്നും നേരിട്ട കടുത്ത എതിര്‍പ്പുകളെ അവര്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ അടുക്കളയില്‍ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഹ്യദയത്തിലുള്ളത് പകര്‍ത്തിയ അവരുടെ അനുഭവങ്ങള്‍ നമ്മെ അതിശയിപ്പിക്കുന്നതാണ്
എഴുത്തിന്റെയും ജീവിതത്തിന്റെയും വഴിയില്‍ ഇതേ പോലൊരു എഴുത്തുകാരിയുണ്ട്. നിങ്ങള്‍ ബ്ലോഗിലൂടെ നന്നായി അറിയുന്ന ദേവസേന. ഒരു പക്ഷേ അതിനേക്കാള്‍ അതിശയിപ്പിക്കുന്ന എഴുത്ത് ജീവിതത്തിന്റെ വഴി. സാഹിത്യഗുണത്തില് റൂഖീയ ഏറെ മുന്പിലാകാം. അനുഭവത്തിന്റെ വ്യത്യസ്തയിലും.
മുസ്ലിം സമുദായത്തിലെ ഇന്ത്യന്‍ ഗ്രാമത്തിലെ ജീവിതാനുഭവമാണ് അവര്‍ പങ്ക് വയ്ക്കുന്നതെങ്കില് മെട്രോ നഗരത്തിലെ ജീവിതത്തില്‍, പൊതു ജീവിതം ഏറെയുള്ള ഒരിടത്തിരുന്ന് ദേവസേനയ്ക്ക് സ്വകാര്യമായി എഴുതേണ്ടി വരുന്നു എന്നുള്ളതാണ് വ്യക്തിപരമായി എന്നെ അതിശയിപ്പിച്ച കാര്യം. സ്തീ സ്വാതന്ത്ര്യത്തെക്കുറിച്ച് സെമിനാറുകള്‍ നടക്കുന്ന നാട്ടില്‍, എന്റെ ഇന്നയാളുടെ പാട്ട്, കഥ, അത്, ഇത് എല്ലാം ബന്ധുക്കള്‍ കൊണ്ടാടുന്ന ഗള്‍ഫ് ജീവിതത്തിനിടയ്ക്കാണ് ഇത് സംഭവിക്കുന്നത് എന്നത് അതിശയം ഇരട്ടിപ്പിക്കുന്നു.
ഒരു സാധാരണ വീട്ടമ്മ, അടുക്കളയില്‍ നിന്ന് ഓഫീസിലേക്കും
ഓഫീസില്‍ നിന്ന് മക്കളിലേക്കും അവിടെ നിന്ന് സൂപ്പര്മാര്ക്കറ്റിലേക്കും ഓടുന്ന ജീവിതം. അതിനിടയിലാണ് സ്വകാര്യമായി എഴുത്ത്. അത് നേറിട്ടറിയാവുന്നത് കൊണ്ടാവും, സൊ ഫെമിനിസ്റ്റ് എഴുത്തുകളേക്കാള് ഈ രചനകള്‍ സാഹിത്യ ഗുണം ഏറെയില്ലെങ്കിലും കൂടുതല്‍ പ്രിയപ്പെട്ടതാകുന്നത്.
വീട്ടുകാരുടെ അനുവാദമില്ലാതെ അവര്‍ നടത്തുന്ന എഴുത്തില്‍ ശില്‍പ്പ ഭംഗി കുറവായിരിക്കാം
സത്യസന്ധതയാണ് അതിന്റെ മുഖമുദ്ര. അടുക്കളയെ അറിഞ്ഞിട്ട് തന്നെയാണ് എഴുത്ത്. കുഞ്ഞുങ്ങളെ അമ്മയായി പരിപാലിച്ചിട്ട് തന്നെയാണ് സര്‍ഗ്ഗ ജീവിതം. അടുക്കള അവര്‍ക്ക് തടവറയല്ല. എഴുത്ത് പുര തന്നെയാണ്.
അവര്‍ ഒരിക്കല്‍ പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.’ഒരിക്കല്‍ മോനെ ശാസിച്ചപ്പോള്‍ അവന് അമ്മയെ പേടിപ്പിച്ചു. അമ്മ കഥയും കവിതയും എഴുതുന്നത് അച്ഛ്നെ അറിയിക്കുമെന്ന് പറഞ്ഞ്.
ഇത് പറഞ്ഞ് അവര്‍ ചിരിച്ചു.
അറിയാമായിരുന്നു അവരപ്പോള്‍ ഉള്ളില്‍ കരയുകയായിരുന്നുവെന്ന്. സ്വന്തം കുഞ്ഞുങ്ങളെ മക്കളേയെന്ന് വിളിക്കാനാവാത്തത് പോലെയാണ് തന്റെ എഴുത്തിന്റെ അവസ്ഥയെന്ന് അവര്‍ പറഞ്ഞു. സ്വന്തം രചന അംഗീകരിക്കപ്പെടുമ്പോഴും, അത് എഴുതിയത് ഈ ഞാനാണ് എന്ന് ലോകരോട് പറയാന്‍ കഴിയാത്ത അവസ്ഥ. അനാഥാലയത്തിലെ കൊച്ച് കുഞ്ഞുങ്ങളെ നോക്കി കന്യാസ്ത്രീകള്‍ നെടുവീര്‍പ്പിടുന്നത് പോലെ. ഇന്നയിടത്ത് ജനിച്ച ഞാന്‍ ആണ് ഇത്. ഈ പേരുള്ള ആള്. അത് പറയാനാകുന്നില്ല. അതിനാല്‍ തന്നെയാകണം എഴുത്തിന് പുരാണത്തിലെ കഥാപാത്രത്തെ കൂട്ട് പിടിച്ചത്. ( ഇത് എഴുതുന്ന ദേവസേന പുരുഷന് ആണോ എന്ന് എത്ര തവണ കേട്ടിട്ടുണ്ട്. അത് പറഞ്ഞ് എഴുത്തുകാരിയും ഇടയ്ക്കിടെ ചിരിക്കുന്നു)
ഇപ്പോള്‍ ഇതെല്ലാം പകര്‍ത്താന്‍ ഒരു കാര്യമുണ്ട്. ഇത് 2 വര്‍ഷം മുന്‍പ് ഒരു ദിനപത്രത്തില്‍ എഴുതിയിരുന്ന കോളത്തിലെ കുറിപ്പാണ്. പുതിയ പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തു. എഴുത്തിന് അംഗീകാരമായി ഒരു ചെറിയ പുരസ്ക്കാരം അടുത്ത ദിവസം ദേവസേന വാങ്ങുകയാണ്. താന്‍ ഇന്നയാളല്ല, ഒരെഴുത്തുകാരിയാണെന്ന് തന്റേതല്ലാത്ത ഒരു ലോകത്തോട് പറഞ്ഞ് കൊണ്ട്. തന്റേതായ ലോകത്തോട് പറയാതെ പറഞ്ഞ് കൊണ്ട്.
ഒരു പാട് സന്തോഷം ഉണ്ട്. അത്
അവരുടെ രചനകള്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ള ബൂലോകരെ അറിയുക്കുവാനാണ് ഈ കുറിപ്പിന്റെ പു:ന പ്രസിദ്ധീകരണം
അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് എന്ന ക്യതി മലയാളത്തില്‍ വന്നിട്ട് ഏറെയായി. അപ്പോഴും മലയാള ജീവിതത്തിന്റെ ഒരു ഭാഗത്ത് അരങ്ങ് അടുക്കളയില്‍ തുടരുന്നുണ്ട് എന്നറിയിക്കാനും.
അതിനു കാരണങ്ങള്‍ ഏറെയാണ്. മതം , കുടുംബം… (ആരെയും കുറ്റപ്പെടുത്താനല്ല)
ഒന്നുമ്മല്ല എന്ന് തോന്നുമ്പോഴും എത്ര സങ്കീര്‍ണ്ണമാണ് മലയാളജീവിതമെന്ന് ഇക്കാര്യം എന്നെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
എഴുത്തിന്റെയും ജീവിതത്തിന്റെയും
വഴിയില്‍ ഏറ്റവും കൂടുതല്‍ കൂട്ടും താങ്ങും തണലുമായിരിക്കുന്ന
കൂട്ടുകാരിയ്ക്ക് എല്ലാ ഭാവുകങ്ങളും.
മുഖം മൂടിയണിയാത്ത വാക്കുകള്‍ക്കും
Monday, November 26, 2007
Subscribe to:
Post Comments (Atom)
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved
25 comments:
ഒരു പുരുഷന് എഴുതുന്നതിനേക്കാള്‍ വിലമതിക്കേണ്ടതാണ് ഒരു സാധാരണ വീട്ടമ്മ എഴുതുന്നതിനെ.ദേവ തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ നല്ല കവിതകള്‍ എഴുതിയിട്ടുണ്ട്.ചിലതൊക്കെ ഈ പരിമിതികളെ ലംഘിക്കുന്നതുമാണ്.
അവരുടെ സാഹചര്യങ്ങള്‍ മനസ്സിലായപ്പോള്‍ ആ എഴുത്തുകാരിയോട് കൂടുതല്‍ മതിപ്പു തോന്നിയിട്ടുണ്ട്.
കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാനും കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാനും ഇപ്പോഴത്തെ പ്രതികൂലാവസ്ഥകള്‍ അനുകൂലാവസ്ഥകളാക്കിമാറ്റാനും
അവര്‍ക്ക് കഴിയട്ടെ എന്ന ആശംസയോടെ....
ദേവസേനക്ക് ആശംസകള്‍!!
തീര്‍ച്ചയായും അംഗികാരം കിട്ടേണ്ട വ്യക്തിയാണു ദേവസേന..ബൂലോകത്തുള്ള ഒട്ടു മിയ്ക്ക ആളുകളുടെയും സംശയം കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് തീര്ത്തുകൊടുത്തുവെന്ന് അദ്ദേഹത്തിന്റെ പോസ്റ്റിലെ കമന്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലാക്കാം.. ഇപ്പോള്‍ കുഴുരാനും..!
എത്രയൊ ദേവസേനമാര് ഇത്രയെങ്കിലും ചെയ്യാനാകാതെ നെടുവീര്‍പ്പെടുന്നു..അതിനു മറുപടി ഫെമിനിസം ആണൊ, അല്ലെന്ന് ഈ ദേവസേന തെളിയിക്കുന്നു.
ദേവസേനക്കും കുഴൂര്‍ വിത്സനും അഭിനന്ദനങ്ങള്‍ പിന്നെ സ്പെഷ്യലായി ഭാവുകങ്ങള്‍ ദേവസേനക്കു വേണ്ടി പറയുന്നു..!
നന്നായി ഈ പുനരവതരണം...
ദേവസേനക്ക് ആശംസകള്‍...
ദേവസേനയുടെ കവിതകള്‍ വായിച്ചിട്ടുണ്ടെങ്കിലും അവരെപ്പറ്റി കേള്ക്കുന്നതിതാദ്യം...ഒരുപാടൂ ആരാധനയും, ഇഷ്ടവും തോന്നുന്നു..ദേവസേനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...
വില്‍സണ്‍ ,സല്മയെത്തന്നെയാണ് ഓര്‍മ്മ വന്നത്. അതുകൊണ്ട്തന്നെ, സല്‍മ സല്മയായിത്തന്നെ പുറത്തുവന്നതു പോലെ, ദേവസേനയും ഒരുനാള്‍ അവളായിത്തന്നെ വന്ന് ഇനി വാങ്ങാനിരിക്കണ ഏതോ പുരസ്കാരം ഏറ്റുവാങ്ങും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുണു. ഉറപ്പ്.
നന്ദി, ഇങ്ങനെ ഒരു അമ്മക്കുട്ടീനെ പരിചയപ്പെടുത്തിത്തന്നതിന്.
ദേവസേനാ,ഉമ്മ്മാആഅ (ഇഷ്ടം വന്നാ ഉമ്മ തരണേന് ഈ പിള്ളേരൊക്കെ എന്നെ കളിയാക്കും. പക്ഷെ എനിക്കിങ്ങന്യൊക്ക്യേ ഇഷ്ടം കാണിക്കാനറിയൂ. ഇഷ്ടം വന്നാ ഇങ്ങന്യൊക്കെ കാണിക്കൂം വേണം.എന്താപ്പൊ ചെയ്യാ)
ഓ.ടോ: പ്ലീസ്, എന്റെ ഭാര്യ/ഭര്‍ത്താവ് അറിയാണ്ടേയാണല്ലോ ഞാന്‍ ബ്ലോഗ്ഗണത് , എന്തപ്പൊ ഇതിലിത്രേം പറയാന്‍ ന്നുള്ള അതിബുദ്ധി ആരും ചോയ്ക്കല്ലേ. ഇവടെ ബ്ലോഗ്ഗിംഗല്ലാ വിഷയംന്ന് മനസ്സിലായിണ്ടാവൂല്ലോല്ലേ.
achyaa... ithivide paranjathu nannayi..
Devasenaykk aaSamsakaL
oru Sena Fan
ദേവസേനയ്ക്ക് അഭിവാദ്യങ്ങള്‍!
അവരെഴുതുന്നു എന്നതാണ് ശക്തി.
ഇതറിയാതെ അവരുടെ ഒരു പോസ്റ്റില്‍ ഞാന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്, ചുറ്റുപാടുകള്‍ ഓരൊരുത്തര്‍ക്കും വ്യത്യസ്ഥമായിരിയ്ക്കും എന്ന് സമ്മതിച്ചിട്ടാണെങ്കില്ക്കൂടി.
കൂടുതള്‍ എഴുതട്ടെ. കരുത്താര്‍ജ്ജിക്കട്ടെ.
ഇതെഴുതി അറിയിച്ച കുഴൂര്‍ വിത്സന് നന്ദി
ബൂലോകത്തില്‍ അടുത്തകാലത്ത് മാത്രമെത്തിയ എന്നെപ്പോലെയുള്ളവര്‍ക്കു കൂടുതലായി ദേവസേനയെ പരിചയപ്പെടുത്തിയ വിത്സനു
നന്ദി.
ഈ അംഗീകാരത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
അക്ഷരങ്ങളോടു ദേവസേനക്കുള്ള ഈ ആവേശം അണയാതിരിക്കട്ടെ.
ദേവസേനക്കാശംസകള്. ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ.
ഇതിവിടെ ഇട്ട വിത്സന് നന്ദി.
ഗ്ഡ്.
സേനാ ജി ക്ക് ആശംസകള്‍!
നരകത്തിനകത്തെ(ജീവിതം) നരകത്തിലേക്ക്(എഴുത്ത്) പോകുന്നവര്‍
ധൈര്യശാലികള്‍ തന്നെ.
ദിവസേന എഴുതു ദേവസേനെ.
അട്ങ്ങലും, തടങ്ങലും ,വിങ്ങലും, പൊങ്ങലും, ചങ്ങലേം, ചേങ്ങലേം, ജിഞ്ഞിലം, ജിലജിലം, ജില്ലക്കം ഒന്നുമില്ലാതേതു വാദ്യം ഏതു കവിത.
നമ്മില്‍ നിന്ന് പറന്നു പോകുന്ന അസ്വസ്ഥതയുടെ തൂവലാണ് കവിത.
അതങ്ങിനെ പാറി പോകുന്നത് കാണുന്നതാണ് ഓരോ കവിയുടേയും ആത്യന്തിക ലക്ഷ്യം. ആവിഷ്കാരമാണ് പ്രാധാന്യം അംഗീഗാരത്തേക്കാള്. സ്വയം സംതൃപ്തി നിങ്ങള്‍ക്ക് കവിതയേകുന്നുവെങ്കില് അവ നിങ്ങളുടെ രോദനങ്ങളാണേങ്കില് നിങ്ങള്‍ നൂറുമേനി വിളയുന്ന കലാകാരിയാണ്. ആരാ ഈ പറയേണെന്ന് - വെണ്മണി അഭയാര്‍ത്ഥി.
ദേവ സഭാതലം .... സ്വാഗതമ്മ്മ്മ്..
വില്‍സണ്‍ ഭായ്
നന്നായിരിക്കുന്നു......ഇനിയും കാത്തിരിക്കുന്നു വ്യത്യസ്തതകള്ക്കായ്
നന്മകള് നേരുന്നു
ദേവസേനക്ക് അഭിനന്ദനങ്ങള്‍, എല്ലാ ഭാവുകങ്ങളും. ദേവസേനയെക്കുറിച്ച് അറിയിച്ചതിനു വിത്സണ് നന്ദി.
ഓ.ടോ ‘നന്ദി വേണ്ട്രാ പന്നി‘ എന്ന് പറയില്ല എന്ന പ്രതീക്ഷയോടെ
ദേവസേനയ്ക്ക് എല്ലാ ഭാവുകങ്ങളും !
ദേവസേനയ്ക്ക് ആശംസകള്‍... ഇത് ഇവിടെ പറഞ്ഞ വിത്സന് നന്ദി
വില്‍സണ്‍,
താങ്കളുടെ പോസ്റ്റ് വഴി ഞാന്‍ ദേവസേനയുടെ ബ്ലോഗിലെത്തി എല്ലാ പോസ്റ്റുകളും വായിച്ചു. “മുഖമൂടി അണിയാത്ത വാക്കുകള്‍“ എന്ന ടൈറ്റില്‍ വളരെ ഉചിതമായി തോന്നി. ദേവസേനയ്ക്ക് ആശംസകള്‍, സജീവേട്ടന്റെ ചിത്രത്തിലൂടെ മാത്രം പരിചയമുണ്ടായിരുന്ന ദേവസേനയെ പറ്റി കൂടുതല്‍ അറിവ് പകര്‍ന്നു തന്ന വില്‍സണ്‍ നന്ദി.
-അഭിലാഷ്, ഷാര്‍ജ്ജ
:)
ആദ്യം നന്ദി വിത്സന്:“മുഖം മൂടിയണിയാത്ത വാക്കുകള്‍ക്ക്"
ദേവസേനക്ക് അഭിവാദ്യങ്ങള്‍!
ഇത്രയധികം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു പോലും ഇത്രയധികം എഴുതാനായി എന്നത് വളരെ വലിയ കാര്യം. ദേവസേനക്ക് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു.
ഇങ്ങിനെ,കവിതയിലൂടെ അകക്കലഹങ്ങളേയും,ആതുരതകളേയും മറ്റൊരു ഭാഷാലോകത്തേക്ക് വിവര്‍ത്തനം ചെയ്ത് ജീവിതത്തെ വളഞ്ഞുപിടിക്കുന്ന ഈ എഴുത്താളിനെ തൊട്ടുകാണിച്ചതിനു നന്ദി.ഭ്രാന്തുപോലെ,കവിത യുദ്ധവുമാകുന്നു.
oru paDU santhosham ingane oru sammanam avarkku kittunnathil
NANNAYI,VALARE NANNAYI
Post a Comment