Saturday, February 9, 2013

ആരെയാണു കാർക്കിച്ച് തുപ്പേണ്ടത് ?

പേരു പോലും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ കരച്ചിൽ നമ്മൾ കേട്ട് കൊണ്ടിരിക്കുകയാണു.  ആ പെൺകുട്ടിക്ക് നീതി നിഷേധിച്ചത്  ഹൈക്കോടതി ജഡ്ജിമാരാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ട്  ദിവസങ്ങളായില്ല.
അതിൽ ഒരാൾ  ബസന്താണു.  അതും പോരാഞ്ഞ്  ആ പെൺകുട്ടി വേശ്യയാണെന്ന സർട്ടിഫിക്കറ്റും.



പെൺകുട്ടിക്ക് വേണ്ടി കൂടെ കരയണം എന്ന് ആരും പറയുന്നില്ല.  എന്നാലും നമ്മുടെ സാംസ്ക്കാരിക നായകൻമാർക്ക് അവളെ അപമാനിക്കാതിരുന്നു കൂടെ. സാഹിത്യ അക്കാദമിയിലും തുഞ്ചൻ സ്മാരകത്തിലും ഒക്കെ ഇരിക്കുന്ന കൂട്ടുകാരും പരിചയക്കാരും  അല്ലാത്തവരുമായവരുടെ  മൗനം മനസിലാക്കാം.  അവിടെ കേറിപ്പറ്റാൻ കഴിച്ച പാടുകളും മനസിലാക്കാം



എന്നാൽ  ആരുടെ  ചെരുപ്പ് നാക്ക് കൊണ്ട് നക്കാനാണു ബസന്തിനൊയൊക്കെ തുഞ്ചൻ പറമ്പിൽ വിളിച്ച് കയറ്റുന്നത് ? എല്ലാ മലയാളികളെയും എഴുത്തച്ഛനെയും അപമാനിക്കലാണിത്.

ഇന്ന് തുഞ്ചൻ പറമ്പിൽ ഇന്ത്യ എങ്ങോട്ട് എന്ന പ്രഭാഷണം നടത്താൻ ആരാണു ബസന്തിനെ വിളിച്ചത് ?



തലശ്ശേരിയിൽ ബസന്തെത്തിയത് ബാർ അസോസിയേഷനും , കറന്റ് ബുക്സും വിളിച്ചിട്ടാണു.


കെ സി ജോസഫ്, പി ജെ കുര്യൻ എന്നിവരോട് വിധേയത്വം കാണിക്കുന്നത് അവനവന്റെ നില നിൽപ്പിനു വേണ്ടി എന്ന് എങ്കിലും മനസിലാക്കാം.  എന്നാൽ  ഇത്  ആ പെൺകുട്ടിയെ അവഹേളിക്കലാണു. നമ്മുടെ പെൺകുട്ടികളെ  അവഹേളിക്കലാണു. സത്യമായും അവഹേളിക്കലാണു



ഇക്കൂട്ടത്തിൽ പരിചയക്കാരായ എഴുത്തുകാരുണ്ടാകും. പറയാതെ വയ്യ. ഇപ്പണി ചെയ്യുന്നവരുടെ മുഖത്ത് കാർപ്പിച്ച് തുപ്പാതെ വയ്യ

കഷ്ടം തന്നെ മുതലാളീ കഷ്ടം തന്നെ

5 comments:

Rafeeq Edapal / റഫീഖ്‌ എടപ്പാള്‍ said...

സത്യം അപ്രിയമാണെങ്കിലും വിളിച്ചു പറയാതെ വയ്യ...ഞാനും കൂടുന്നു..

Prasanna Raghavan said...

വളരെ പ്രസക്തമായ ചൊദ്യങ്ങൾ കേരളത്തിനെ സൊ കോൾഡ് സംകാര നായകന്മാർ ആരുടെ പക്ഷത്ത്?

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

എല്ലാം നന്നായി പഠിച്ചിട്ടു കാര്‍ക്കിച്ചു തുപ്പിയാല്‍ മതി വില്‍സണ്‍. അവിടേയും ഇവിടെയും കുറച്ചു കേട്ടിട്ട് നീ എം.ടി യുടെ മേല്‍ കയറാന്‍ മാത്രം ആയിട്ടില്ല.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

എല്ലാം നന്നായി പഠിച്ചിട്ടു കാര്‍ക്കിച്ചു തുപ്പിയാല്‍ മതി വില്‍സണ്‍. അവിടേയും ഇവിടെയും കുറച്ചു കേട്ടിട്ട് നീ എം.ടി യുടെ മേല്‍ കയറാന്‍ മാത്രം ആയിട്ടില്ല.

aneel kumar said...

വിത്സണ്‍ ചിന്തിക്കാതെ ഇങ്ങനെ എഴുതി വിട്ടെന്ന് ചിന്തിക്കുന്ന സുരേശ് 'എല്ലാം' ഒന്നിവിടെ എഴുതിയെക്കൂ. നമസ്കാരം.

പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved